mehandi banner desktop
Chavakkad online

ചാവക്കാട് നഗരസഭയിലെ വിവാദ ഭൂമിയിലെ പുതിയ നിർമ്മാണം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

Ft

ചാവക്കാട്: സി.ആർ.ഇസഡ് (CRZ) സോണിൽ ഉൾപ്പെട്ട ചാവക്കാട് നഗരസഭയിലെ വിവാദ ഭൂമിയിൽ ചട്ടം ലംഘിച്ച് പുതിയ കെട്ടിട നിർമ്മാണം നടത്തിയ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. നഗരസഭയുടെ മൗനാനുവാദത്തോടെയാണ് തുടർച്ചയായ പൊതുഅവധി ദിവസങ്ങൾ നോക്കി പുതിയ നിർമ്മാണം ആരംഭിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.​നിയമങ്ങൾ കാറ്റിൽപ്പറത്തി ഉയർന്ന വില നൽകി ഈ ഭൂമി വാങ്ങാൻ നഗരസഭ പദ്ധതിയിട്ടിരിക്കുകയാണെന്നാണ് പ്രധാന ആക്ഷേപം. നഗരസഭയുടെ ഈ ജനദ്രോഹ നടപടിക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം വസന്തം കോർണറിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചിട്ടുണ്ട്.​കഴിഞ്ഞ ദിവസം നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ ഈ വിഷയം ശക്തമായി ഉയർത്തി പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും തുടരുകയാണെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്ന് നിർമ്മാണ പ്രവൃത്തി തടഞ്ഞ കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.​ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അനീഷ് പാലയൂർ, ചാവക്കാട് മണ്ഡലം ഭാരവാഹികളായ നാസർ കോനായിൽ, ആർ.കെ. നവാസ്, എ.എം. നജീബ്, കെ.ബി. ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

Jan oushadi

Comments are closed.