mehandi new

പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പൊതുയോഗം നടത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പൊതുയോഗം ചാവക്കാട് നഗരസഭ ചെയര്‍മാനും സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഒ എസ് എ പ്രസിഡന്റ് അബാസ് മാലിക്കുളം അധ്യക്ഷതവഹിച്ചു. ഫെബ്രുവരി 22 ന് നടത്തുന്ന സ്‌ക്കൂള്‍ വാര്‍ഷികാഘോഷം വിജയിപ്പിക്കുവാന്‍ യോഗം തിരുമാനിച്ചു. പ്രധാന അധ്യാപിക എ വി ജോയ്‌സി , പി ടി എ പ്രസിഡന്റ് ഇ എഫ് ആന്റണി, നഗരസഭ കൌണ്‍സിലര്‍ പി വി പീറ്റര്‍, നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍ ഇ ജെ ജോസ്, ടി എഫ് ജോ, ജോസ് ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. ഒ എസ് എ ഭാരവാഹികളായി അബാസ് മാലിക്കുളം ( പ്രസിഡന്റ് ), വി ടി ഗോവിന്ദന്‍ ( വൈസ് പ്രസിഡന്റ് ), ഇ എം ബാബു ( സെക്രട്ടറി ), സി കെ തോമസ്( ജോയിന്റ് സെക്രട്ടറി ), പി വി പീറ്റര്‍ ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.