mehandi new

പുന്നയൂർക്കുളം അൻസാർ കോളേജിന് പഞ്ചായത്തിന്റെ ആദരവ്

fairy tale

പുന്നയൂർക്കുളം: പുന്നയൂർക്കുളം 

planet fashion

ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികളിൽ സഹകരിച്ചതിന് പുന്നയൂർക്കുളം അൻസാർ കോളേജിന് പഞ്ചായത്തിന്റെ  ആദരവ് ലഭിച്ചു. പഞ്ചായത്ത് ഇതുവരെ ആർജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിനുമായി സകടിപ്പിച്ച വികസന സദസിൽ വെച്ചാണ് എൻ കെ അക്ബർ എം എൽ എ യിൽ നിന്നും കോളേജ് അഡ്മിനിസ്ട്രറ്റർ ജലീൽ ചന്ദനത്ത് ആദരവ് ഏറ്റുവാങ്ങിയത്.

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ കെ നിസ്സാർ സ്വാഗതവും  സി ഡി എസ്സ് ചെയർപേഴ്സൺ ഗിരിജ രാജൻ നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.