ചാവക്കാട് : മേഖലയിലെ ക്രിമിനല്‍ ആക്റ്റിവിറ്റി വര്‍ദ്ദിക്കുന്ന സാഹചര്യത്തില്‍ ക്രിമിനല്‍സിനെയും ഗുണ്ടകളെയും ലക്‌ഷ്യം വെച്ച് സ്പെഷല്‍ ഓപ്പറേഷനൊരുങ്ങി ചാവക്കാട് പോലീസ്.
ക്രിമിനല്‍സ് ഒത്തു ചേരുന്ന ചാവക്കാട്ടെ കേന്ദ്രങ്ങള്‍ പോലീസ് നിരീക്ഷണത്തിലാണ്. പരപ്പില്‍ താഴം പാടശേഖരം പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ജി ഗോപകുമാര്‍ പറഞ്ഞു.
പരപ്പില്‍താഴം കേന്ദീകരിച്ച് കുറ്റകൃത്യങ്ങള്‍ വര്‍ദ്ദിച്ചു വരുന്നതായും കഞ്ചാവ്, വ്യാജ മദ്യം തുടങ്ങിയവയുടെ ഉപയോഗവും വിതരണവും നടക്കുന്നതായും വിവരം ലഭിച്ച സാഹചര്യത്തിലാണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോലീസിന്റെ വരവ് ദൂരെ നിന്നുതന്നെ കാണാന്‍ കഴിയുമെന്നതിനാല്‍ രക്ഷപ്പെടാന്‍ എളുപ്പമാണ്. എന്നാല്‍ പഴുതുകളടച്ചായിരിക്കും പോലീസ് നീക്കം. പ്രത്യേകം പരിശീലനം ലഭിച്ച അന്‍പതോളം പോലീസ് ഉദ്യോഗസ്ഥര്‍ ഓപറേഷനില്‍ പങ്കാളികളാവും.