mehandi banner desktop
Chavakkad online

നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ കെ.വി കേശവമേനോൻ പുരസ്കാരം പാർവ്വതി നമ്പലാട്ടിന്

Ft

ചാവക്കാട് : തിരുവനന്തപുരം ആസ്ഥാനമായി അഖിലകേരളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 2025-26 വർഷത്തെ യാത്രാവിവരണത്തിനുള്ള കെ.വി കേശവമേനോൻ പുരസ്കാരത്തിന് പാർവതി നമ്പലാട്ട് അർഹയായി.’എന്റെ കാശ്മീർ യാത്ര’ എന്ന യാത്രാ വിവരണത്തിനാണ് പുരസ്കാരം.പുന്നയൂർ വൈലത്തൂർ സ്വദേശിയായ ഇവർ എടക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ മുൻ അധ്യാപിക കൂടിയാണ്. മെയ് 9 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരം ശ്രീ സ്വാതി തിരുന്നാൾ സംഗീത സഭയിൽ (കാർത്തിക തിരുന്നാൾ തിയേറ്റർ) നടത്തുന്ന ട്രസ്റ്റിന്റെ പതിനൊന്നാമത് വാർഷിക സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും. പരിപാടിയിൽ പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. കമൽ കവിയും ഗാനരചയിതാവുമായ ശ്രീ. പ്രഭാവർമ്മ.കാഥികനും സിനിമ സീരിയൽ നടനുമായ ശ്രീ. വഞ്ചിയൂർ പ്രവീൺ കുമാർ തുടങ്ങി കലാസാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Jan oushadi

Comments are closed.