പാവറട്ടി തീർത്ഥകേന്ദ്രം ശതോത്തര സുവർണ്ണ ജൂബിലി പ്രൊമോ റീൽ പ്രകാശനം ചെയ്തു

പാവറട്ടി : സെൻ്റ് ജോസഫ്സ് തീർത്ഥകേന്ദ്രം ശതോത്തര സുവർണ്ണ ജൂബിലി വർഷത്തോടനുബന്ധിച്ച് സാൻജോസ് വോയ്സ് ബുള്ളറ്റിൻ കമ്മിറ്റി പ്രൊമോ റീൽ പുറത്തിറക്കി. റെക്ടർ ഡോ.ഫാ.ആൻ്റണി ചെമ്പകശ്ശേരി പ്രകാശന കർമ്മം നിർവ്വഹിച്ചു. എഡിറ്റർ പ്രൊഫ. ഇ. ഡി. ജോൺ അദ്ധ്യക്ഷനായി. അസിസ്റ്റൻ്റ് വികാരി ഫാ.ഗോഡ് വിൻ കിഴക്കൂടൻ, ട്രസ്റ്റിമാരായ പിയൂസ് പുലിക്കോട്ടിൽ, കെ.ജെ.വിൻസെൻ്റ്, ഒ. ജെ ഷാജൻ, വിൽസൺ നീലങ്കാവിൽ, കുടുംബകൂട്ടായ്മ കൺവീനർ സേവ്യർ അറയ്ക്കൽ, പ്രതിനിധിയോഗം സെക്രട്ടറി ഡേവിഡ്, പി.ആർ.ഒ റാഫി നീലങ്കാവിൽ, ബുള്ളറ്റിൽ കമ്മിറ്റി ഭാരവാഹികളായ ഷിജോ ചൊവല്ലൂർ, ഫ്രാങ്കോ കെ.ജെ, വിനോയ് ഡേവിസ്, മെർലിൻ ഫോക്സ്, സോഫി റാഫി എന്നിവർ പ്രസംഗിച്ചു.

Comments are closed.