mehandi new

പാവറട്ടി സ്വദേശി 39 കാരൻ ബഹറൈനിൽ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” use_border_color=”off” border_color=”#ffffff” border_style=”solid” text_line_height=”2.4em”]

planet fashion

IMG_20190211_145752മനാമ : ബഹറിനിൽ ജോലി ചെയ്യുന്ന പാവറട്ടി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാവറട്ടി ഒലങ്കേക്കിൽ ഫെബി തോമസ് (39) ആണ് ഇന്ന് പുലർച്ചെ റിഫയിലെ താമസ സ്‌ഥലത്തു മരിച്ചത്. ഇന്നലെ വൈകീട്ട് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ പരിശോധിപ്പിച്ചതിനു ശേഷം വീട്ടിലേയ്ക്കു മടങ്ങിയതായിരുന്നു. പുലർച്ചെ ഭാര്യ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ ഒരു പ്രതികരണവും ഉണ്ടായില്ല. തുടർന്ന് ഡോക്ടറെ വിളിച്ചുവരുത്തിയെങ്കിലും മരണം സ്‌ഥിരീകരിക്കുകയായിരുന്നു.
ബഹ്‌റൈൻ സ്‌പെഷ്യൽ ടെക്നിക്കൽ സർവീസിൽ ജോലി ചെയ്തുവരികയായിരുന്നു ഫെബി.
ഏഷ്യൻ സ്‌കൂൾ അധ്യാപിക അന്ന മറിയ യാണ് ഭാര്യ. പത്തുവര്ഷത്തോളമായി ബഹ്‌റൈൻ പ്രവാസിയായിട്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.