ചാവക്കാട് : പേരകം സെന്റ് മേരീസ് ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ സമാപനത്തിലേക്ക്. ഞായറാഴ്ച്ച വൈകീട്ട് നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു. വിശുദ്ധരുടെ രൂപങ്ങള്‍ വെച്ച് അലങ്കരിച്ച രൂപകൂടുകള്‍, വാദ്യമേളങ്ങള്‍, എന്നിവയും പ്രദക്ഷിണത്തില്‍ അണിനിരന്നു. തിരുനാള്‍ സമാപന ദിവസം രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്,നൊവേന എന്നിവ നടന്നു. പത്തുമണിക്ക് നടന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ ജെയ്‌സ പുശേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ ഡേവീസ് കാവുങ്കല്‍ സന്ദേശം നല്‍കി. ഉച്ചകഴിഞ്ഞ് 4.30 ന് കുര്‍ബാനയ്ക്ക് ഫാ ജോ മുളയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം റോഡ് ചുറ്റി ദേവാലയത്തില്‍ സമാപിച്ചു. വോയ്‌സ് ഓഫ് പേരകത്തിന്റെ നേതൃത്വത്തില്‍ മിന്നല്‍ വെടിക്കെട്ട്, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ പെന്‍ഷനേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗാനമേള എന്നിവയുണ്ടായി.
വികാരി ഫാ . സൈജന്‍ വാഴപ്പിള്ളി, കൈകാരന്‍മാരായ സാബു ചൊവ്വല്ലൂര്‍, ടി വി ജോബ്, ജോസ് ചീരന്‍, ജനറല്‍ കവീനര്‍ അഡ്വ. ജെയ്‌സ ചെമ്മണ്ണൂര്‍, മറ്റു കമ്മിറ്റി ഭാരവാഹികളായ സി ആര്‍ ലാസര്‍കുട്ടി, സി വി ജോണി, സി ആര്‍ ഡൊമിനി, സി വി ജെയിംസ്, സി ടി സെബാസ്റ്റിയന്‍, വി വി സൈമ, സി ഒ സെബാസറ്റ്യന്‍, ബിന്ദു ടോണി, ടി എല്‍ ജോജു, സി ടി ലോറന്‍സ്, സി ഐ ആന്റണി, വിജോ വര്‍ഗീസ് തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി. തിങ്കളാഴ്ച രാവിലെ 6.30 ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടക്കും.