പിണറായി വിജയൻ എല്ലാ ജനവിഭാഗങ്ങളെയും വെറുപ്പിക്കുന്നതിൽ ഡോക്ടറേറ്റ് നേടിയ മുഖ്യമന്ത്രി – കെ മുരളീധരൻ

ചാവക്കാട്: എല്ലാ വിഭാഗം ജനങ്ങളെയും വെറുപ്പിക്കുന്നതില്‍ ഡോക്ടറേറ്റ് നേടിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി. മുന്‍ പ്രസിഡന്റുമായ കെ.മുരളീധരന്‍. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനു വിജയിക്കാനുള്ള സുവര്‍ണാവസരം മുഖ്യമന്ത്രി തന്നെ ഒരുക്കിയിട്ടുണ്ടെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നാല്‍ മാത്രം മതിയെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും ചാവക്കാട് നഗരസഭയുടെ പ്രഥമ ചെയര്‍മാനുമായിരുന്ന കെ. ബീരു സാഹിബ് അനുസ്മരണം ചാവക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. നാട്ടുകാരെ ചേര്‍ത്ത് നിറുത്തി ജനകീയത തെളിയിച്ച നേതാവാണ് കെ. ബീരുവെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാരിന് ധൂര്‍ത്തിന് പണമുണ്ട് എന്നാല്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടാനുള്ള സമരത്തോടു പുച്ഛമാണ്. പാട്ടപിരിവ് നടത്തിയ പാര്‍ട്ടിയാണ് ആശാവര്‍ക്കാര്‍മാരുടെ സമരത്തിന് പിന്നില്‍ ചില പാട്ടപിരിവുകാരാണെന്ന് ആരോപിക്കുന്നത്. കുടുംബശ്രീയെ സി.പി.എമ്മിന്റെ പോഷകസംഘടനയാക്കി. അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ ജോലിയില്ലാതെ അലയുമ്പോള്‍ പാര്‍ട്ടിക്കാരുടെ പിന്‍വാതില്‍ നിയമനത്തിന് ഒരു കുറവുമില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കെ. ബീരു സാഹിബ് അനുസ്മരണ സമിതി ചെയര്‍മാന്‍ കെ.ഡി. വീരമണി അധ്യക്ഷനായി. ഒ. അബ്ദുറഹിമാന്‍ കുട്ടി, പി.എ. മാധവന്‍, സി.എച്ച്. റഷീദ്, പി. യതീന്ദ്രദാസ്, പി.കെ. രാജന്‍, വി.കെ. ഫസലുല്‍ അലി, കെ.വി. ഷാനവാസ്, കെ. നവാസ്, കെ.കെ. സെയ്തു മുഹമ്മദ്, കെ.വി. യൂസുഫ് അലി, സുബൈദ പാലക്കല്‍, ഷോബി ഫ്രാന്‍സിസ്, സി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഒ. അബ്ദുൾ റഹിമാൻ കുട്ടി, പി. എ. മാധവൻ, സി. എച്ച്. റഷീദ്, പി. യതീന്ദ്ര ദാസ്, പി. കെ. രാജൻ, വി. കെ. ഫസലുൽ അലി, കെ. വി. ഷാനവാസ്, കെ. നവാസ്, കെ. കെ. സെയ്തു മുഹമ്മദ്, കെ. വി. യൂസുഫ് അലി, സുബൈദ പാലക്കൽ, ഷോബി ഫ്രാൻസിസ്, സി. കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Comments are closed.