Header

വിഷരഹിത കറിവേപ്പില പദ്ധതിക്ക് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എയുടെ വസതിയില്‍ തുടക്കം

ചാവക്കാട്: വിഷരഹിത കറിവേപ്പില പ്രചരിപ്പിക്കുതിന്റെ ഭാഗമായി ജീവ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള കറിവേപ്പിലത്തോട്ടം നിര്‍മ്മാണ പദ്ധതിക്ക് കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എയുടെ വസതിയില്‍ തുടക്കം. നടന്‍ വി.കെ ശ്രീരാമന്‍ കറിവേപ്പില തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഡോ.പി.എ രാധാകൃഷ്ണന്‍ അധ്യക്ഷനായി. 30 വേപ്പില തൈകളാണ് വസതിയില്‍ പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ചത്.
കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ, അഡ്വ. രവി ചങ്കത്ത്, വി.എം ഹുസ്സൈന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ അലി ഫാരിദ്, പി.മുരളീധര കൈമള്‍, അബ്ദുള്‍ വഹാബ്, ഹൈദരലി പാലുവായ്, ഷെറീന അബ്ദുള്‍ഖാദര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മണ്ഡലത്തിലെ 25 സ്‌ക്കൂളുകളിലും സ്ഥാപനങ്ങളിലും പദ്ധതിയുടെ ഭാഗമായി 25 തൈകള്‍ വീതമുള്ള കറിവേപ്പില തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുന്നുണ്ട്.

thahani steels

Comments are closed.