Header

ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന്‍റെ മിന്നല്‍ പരിശോധന – അരിയങ്ങാടിയില്‍ നിന്നും 70 ലിറ്റര്‍ നീല മണ്ണെണ്ണ പിടിച്ചു

kerrosinചാവക്കാട്: സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പൊതുവിതരണം വഴി മാത്രം വിപണനം നടത്തേണ്ട 70 ലിറ്റര്‍ നീല മണ്ണെണ്ണ പിടിച്ചെടുത്തു. ചാവക്കാട് അരിയങ്ങാടിയിലെ മുഹമ്മദ് കുഞ്ഞി എന്നയാളുടെ സ്ഥാപനത്തില്‍ നിന്നാണ് മണ്ണണ്ണ പിടിച്ചെടുത്തത്. മേല്‍ നടപടികള്‍ക്കായി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ എ.കെ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സക്വാഡാണ് പരിശോധന നടത്തിയത്. ഓണം ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ പൊതുവിപണി, റേഷന്‍ കടകള്‍, റേഷന്‍ മൊത്തവ്യാപാര കേന്ദ്രങ്ങള്‍, മണ്ണെണ്ണ മൊത്തവ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. 76 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 37 ക്രമക്കേടുകള്‍ കണ്ടെത്തി. തുടര്‍നടപടികള്‍ക്കായി ശുപാര്‍ശ ചെയ്ത് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വ്യാപാരികള്‍ വിലവിവരപ്പട്ടിക കൃത്യമായി എഴുതി പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും കരിഞ്ചന്തയോ പൂഴ്ത്തിവെപ്പോ കണ്ടെത്തിയാല്‍ അവശ്യസാധന നിയമപ്രകാരം കേസെടുത്ത് നടപടി സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സൈമ ജോസ്, ലത പി.വി, രവികുമാര്‍ കെ.വി, സീത ടി.എന്‍ എന്നീ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും പരിശോധനയില്‍ പങ്കെടുത്തു.

Comments are closed.