mehandi new

വയോധികയെ പോലീസ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചതായി പരാതി

fairy tale

ഗുരുവായൂര്‍ : റിട്ട. അധ്യാപികയായ വയോധികയെ ടെമ്പിള്‍ പോലീസ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചതായി പരാതി. മമ്മിയൂര്‍ ചാലക്കല്‍ പരേതനയാ ലാസറിന്റെ ഭാര്യ സിസിലിയാണ് തന്നെ പൊലീസ് തള്ളിയിട്ട്  പരിക്കേല്‍പ്പിച്ചതായി അസി. പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. പരിക്കേറ്റ സിസിലി മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ ചികിത്സയിലാണ്. സിസിലിയുടെ മകന്‍ ബിനോയ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ബൈക്കില്‍ ഇടിച്ചു എന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ മാസം 30ന് രാവിലെ ഒരു പോലീസുകാരന്‍ സിസിലിയുടെ വീട്ടില്‍ ചെന്നിരുന്നു. എന്താണ് കാര്യമെന്നു അന്വേഷിച്ചപ്പോള്‍ പോലീസുകാരന്‍ അസഭ്യം പറയുകയാണത്രെ ഉണ്ടായത്. ശബ്ദം കേട്ടു പരിസരത്തുള്ളവര്‍ കൂടിയപ്പോള്‍ പോലീസുകാരന്‍ മടങ്ങിപ്പോയി. പിന്നീട് എസ്.ഐ അടക്കം കൂടുതല്‍ പോലീസുകാര്‍ ജീപ്പില്‍ എത്തി. ബിനോയിയെ ബലമായി പിടിച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്നതിനെ കുറിച്ച് പോലീസിനോട് ചോദിച്ചപ്പോള്‍ അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തതായി സിസിലി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. മകനെ തന്റെ മുന്നിലിട്ട്  പോലീസുകാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞു. മകനെ പോലീസ് മര്‍ദ്ദിക്കുന്നത് കണ്ടതിനെ തുടര്‍ന്നു ശ്വാസംമുട്ട്  അനുഭവപ്പെട്ടതോടെയാണ് സിസിലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന കേസില്‍ ബിനോയിയെ പോലീസ് കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തന്റെ മാതാവിനെ ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തതായിയ സിസിലിയുടെ മൂത്ത മകന്‍ സി.എല്‍.ആന്റോ മുഖ്യമന്ത്രി, ഡി.ജി.പി. കമീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Royal footwear

Comments are closed.