Header

ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം

ഗുരുവായൂര്‍ : ബൈക്കിലെത്തിയ ആള്‍ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഗുരുവായൂര്‍ തെക്കേനടയില്‍ വാട്ടര്‍ അതോറിറ്റി ഓഫിസിന് സമീപം ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് സംഭവം. വാട്ടര്‍ അതോറിറ്റി ഓഫിസിന് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സതിയുടെ മാലയാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്. ഓഫിസില്‍ നിന്ന് ഇറങ്ങി പാവറട്ടിയിലേക്കുള്ള ബസ് കയറാനായി മഹാരാജ ജങ്ഷനിലേക്ക് നടക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ ആള്‍ സതിയുടെ സമീപത്തെത്തി മമ്മിയൂരിലേക്കുള്ള വഴി ചോദിക്കുകയായിരുന്നു. വഴി പറഞ്ഞു കൊടുക്കുതിനിടെ ബൈക്കുകാരന്‍ മാല പൊട്ടിക്കാന്‍ ശ്രമം നടത്തി. സതി ചെറുത്തതോടെ ബൈക്കുകാരന്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

Comments are closed.