Header

അറപ്പത്തോട് നികത്തുന്നത് പൊലീസ് തടഞ്ഞു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: എടക്കഴിയൂരിൽ അറപ്പത്തോട് പൈപ്പിട്ട് നികത്തുന്നത് പൊലീസ് തടഞ്ഞു.
എടക്കഴിയൂർ നാലാംകല്ല് പടിഞ്ഞാറു ഭാഗത്ത് മഴക്കാലത്ത് വെള്ളമൊഴുകി കടലിൽ ചേരുന്നതിനുള്ള അറപ്പ തോടാണ് നികത്താൻ സ്വകാര്യ വ്യക്തി ശ്രമിച്ചത്. മഴക്കാലത്തെ വെള്ളക്കെട്ടുയർന്ന് പഞ്ചവടി മുതൽ ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുകുന്നത് ഈ അറപ്പ തോടു വഴിയാണ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയലൂടെയാണ് അറപ്പ തോടു പോകുന്നത്. തോടിനു പകരം വെള്ളമൊഴുകാൻ വലിയ പൈപ്പിട്ടാണ് നികത്തുന്നത്. വെള്ളമൊഴുക്കാനാണ് പൈപ്പിട്ടതെന്നാണ് ഭൂവുടമയുടെ വിശദീകരണം. മാസങ്ങർക്ക് മുൻപ് അറപ്പത്തോട് കയേറി നിർമ്മാണ പ്രവർത്തനം നടത്താൻ ശ്രമിച്ചത് നാട്ടുകാരുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസറെത്തി സ്റ്റോപ്പ് മെമ്മോ നൽകിയാണ് നിർത്തിവെപ്പിച്ചത്. ഞായറാഴ്ച്ച അവധി ദിനത്തിന്റെ മറവിലാണ് വീണ്ടും നികത്താൻ തുടങ്ങിയത്. പരാതിയെ തുടർന്ന് ചാവക്കാട് പൊലീസാണ് ഭൂവുടമയോട് തോട് നികത്തുന്നത് നിർത്തിവെക്കാനാവശ്യപ്പെട്ടത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.