എടക്കഴിയൂർ സ്കൂളിൽ രാഷ്ട്രീയ ഏകതാ ദിനം ആഘോഷിച്ചു

എടക്കഴിയൂർ: രാജ്യത്തെ ഏകീകരിച്ച സർദാർ വല്ലഭായ് പട്ടേലിൻ്റെ സ്മരണയിൽ ദേശീയ ഏകതാ ദിനം ആഘോഷിച്ചു. എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് സ്കൂളിൽ നടന്ന ആഘോഷത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജീവ് നേതൃത്വം നൽകി.

പിടിഎ പ്രസിഡണ്ട് നൂറുദ്ദീൻ, ഹെഡ്മാസ്റ്റർ ജോഷി ജോർജ് എന്നിവർ ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റുഡന്റ് പോലീസ് സൂപ്പർ സീനിയേഴ്സ്, സീനിയേഴ്സ്, ജൂനിയേഴ്സ് എസ്പിസി ഗാർഡിയൻസ് എന്നിവരും റൗളത്തുന്നബവി ആബുലൻസ് ടീം എന്നിവരും റാലിയിൽ അണിനിരന്നു. അദ്ധ്യാപകൻ അബ്ദുസലാം, സി പി ഒ മാരായ പി കെ സിറാജുദീൻ, പി എം ഷാജിന എന്നിവർ നേതൃത്വം നൽകി.


 
			 
				 
											
Comments are closed.