ചാവക്കാട് : മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭഗവതിക്ക് പൊങ്കാല സമര്‍പ്പിച്ചു. രാവിലെ ശ്രീലകത്ത് നിന്ന് മേല്‍ശാന്തി ദിനില്‍ കൊണ്ടുവ ദീപം അടുപ്പുകളില്‍ പകര്‍ന്നതോടെ പൊങ്കാലക്ക് തുടക്കമായി. പുത്തന്‍കലങ്ങളില്‍ ഭഗവതിക്ക് പായസനിവേദ്യം കാലമാക്കുന്ന വഴിപാടായ പൊങ്കാലസമര്‍പ്പണ ചടങ്ങില്‍ നുറുകണക്കിനു സ്ത്രീകള്‍ പങ്കെടുത്തു. പുത്തന്‍കലങ്ങളില്‍ തയ്യാറാക്കിയ പായസനിവേദ്യം പിന്നീട് ഭഗവതിക്ക് സമര്‍പ്പിച്ചു. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി രാമി അഭിമന്യു, ട്രഷറര്‍ വെള്ളക്കുലവന്‍ ശങ്കരനാരായണന്‍ എന്നിവര്‍ പൊങ്കാല സമര്‍പ്പണത്തിന് നേതൃത്വം നല്‍കി.