നിര്‍ധന കുടുംബം ചികിത്സക്ക് സഹായം തേടുന്നു



ഗുരുവായൂര്‍ : കോട്ടപ്പടി നെയ്യന്‍ ലോറന്‍സും കുടുംബവും ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ലോറന്‍സ് നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ് ജോലിക്കൊന്നും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഭാര്യ ആനി വര്‍ഷങ്ങളായി ആസ്മ രോഗിയാണ്. ഇവരുടെ മൂത്തമകന്‍ ആല്‍വിന്‍ ( 20) വന്‍കുടലില്‍ കാന്‍സര്‍ രോഗം ബാധിച്ച് തിരുവനന്തപുരം ആര്‍. സി. സി. യില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ്. ചികിത്സക്ക് പണം കണ്ടെത്താന്‍ വഴിമുട്ടിനില്‍ക്കുന്ന ഈ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ സഹായ സമിതിക്ക് രൂപം നല്‍കി. വാര്‍ഡംഗം ടി. ടി. ശിവദാസന്‍ ചെയര്‍മാനും കെ. വി. ജനാര്‍ദ്ദനന്‍ കണ്‍വീനറും എ. വി. ബാബു ഖജാന്‍ജിയുമായതാണ് സമിതി. എസ്. ബി. ഐ . ഗുരുവായൂര്‍ ശാഖയില്‍ എക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ – 35858521701 . IFSC SBINO 006560.

Comments are closed.