mehandi new

മുസ്‌ലിം നേതാക്കളെ വേട്ടയാടുന്നതിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രകടനം

fairy tale

ചാവക്കാട്: മുസ്‌ലിം നേതാക്കളെ ഭീകരവല്‍ക്കരിച്ച് വേട്ടയാടുന്നതിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചാവക്കാട് ടൌണില്‍ നടന്ന പ്രകടനത്തിന് ഡിവിഷന്‍ പ്രസിഡന്റ് താഹിര്‍ പട്ടണത്തേല്‍, കെ ബി ഷാഫി, ഫാമിസ് അബൂബക്കര്‍, അഷറഫ്, ഫൈസല്‍, ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി.
കടപ്പുറം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുമനയയൂര്‍ മുത്തമ്മാവില്‍ നടന്ന പ്രകടനത്തിന് അന്‍വര്‍ സാദിക്ക്, നിസാം ബുഖാറയില്‍, ബി ടി സലാഹുദ്ദീന്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പുന്നയൂര്‍ക്കുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കേകാട് സെന്ററില്‍ നടന്ന പ്രകടനത്തിന് അലി പരൂര്‍, മുജീബ് ചെറായി, അബൂബക്കര്‍ പുന്നയൂര്‍, നാസര്‍ പരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Macare health second

Comments are closed.