mehandi new

മത്സരങ്ങള്‍ ഉത്സവങ്ങളാക്കുന്ന ജനത നാടിനെ നയിക്കും – മന്ത്രി പ്രൊ സി രവീന്ദ്രനാഥ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: കായികമത്സരങ്ങളെ ഉത്സവങ്ങളായി കാണുന്ന ജനതയാണ് നാടിനെ നയിക്കുകയെന്ന് മന്ത്രി പ്രൊ.സി രവീന്ദ്രനാഥ് പറഞ്ഞു. ചാവക്കാട് പ്രചര കള്‍ച്ചറല്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്  നഗരസഭ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സരങ്ങള്‍ക്ക് സൗഹൃദങ്ങള്‍ വളര്‍ത്താന്‍ കഴിയണം. ഉത്സവങ്ങള്‍ മത്സരങ്ങളാവുമ്പോള്‍ നാട്ടില്‍ കലാപങ്ങളാണുണ്ടാവുക, മത്സരങ്ങള്‍ മനസുനിറക്കുന്നതും ഉത്സവപ്രതീതി ഉളവാക്കുന്നതുമാവണം-മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 16 ടീമുകള്‍ പങ്കെടുക്കുന ടൂര്‍ണ്ണമെന്റില്‍  പ്രചര ചാവക്കാടും എഫ്.സി കേരളയും തമ്മിലുള്ള സൗഹൃദമത്സരമാണ് ഉദ്ഘാടന ദിവസമായ ശനിയാഴ്ച നടന്നത്. ഞായറാഴ്ച വൈകീട്ട് എട്ടിന് ബ്ലാക്ക്  ആന്‍ഡ് വൈറ്റ് കാലിക്കറ്റും എഫ്.സി തൃശ്ശൂരും തമ്മിലാണ് ആദ്യ മത്സരം. ഉദ്ഘാടന സമ്മേളനത്തില്‍ കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍ എ അധ്യക്ഷനായി.  പ്രചര പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമ്മീദ്, നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍, നടന്‍ സുരേഷ് കൃഷ്ണ, എസ്എഫ്എ സംസ്ഥാന പ്രസിഡന്റ് കെ.എം ലെനിന്‍, ജില്ല പ്രസിഡന്റ് കെ.ജി ശശി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി എച്ച് റഷീദ്, എം കൃഷ്ണദാസ്, കെ ഡി വീരമണി, കെ കെ സുധീരന്‍, ദയാനന്ദന്‍ മാമ്പുള്ളി, കെ.കെ സുധീരന്‍, വ്യവസായ പ്രമുഖരായ ടി.എസ് പട്ടാഭിരാമന്‍, സത്താര്‍ സോന, ഉണ്ണി മേലെപുരക്കല്‍, നഗരസഭ വൈസ് ചെയര്‍ പേഴ്‌സന്‍ മജുഷ സുരേഷ്, പ്രചര കോച്ച് പിതാംബരന്‍, പ്രചര രക്ഷാധികാരിയും സ്ഥാപകനുമായ സി കെ വേണു, എ എച്ച് അക്ബര്‍, പി.എം അബ്ദുള്‍ ജാഫര്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.