ഒരോ അഞ്ച് വര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുന്ന നേട്ടം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നശിപ്പിക്കുന്നു
ചാവക്കാട്: ഒരോ അഞ്ച് വര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുന്ന നേട്ടം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ നശിപ്പിക്കുന്നു വെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരട്ട്. ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ഖാദറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ചാവക്കാട് ഈസ്റ്റ് മേഖലാറാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിനിടയിലാണ്. 86 കര്‍ഷകരാണ് ഉമ്മന്‍ചാണ്ടിയുടെ കാര്‍ഷിക നയത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തത്. കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണ തകര്‍ച്ച കേരള ജനത നേരിട്ടു കണ്ടതും ഈ ഭരണ കാലഘട്ടത്തിലാണ്. കാര്‍ഷിക മേഖല തകര്‍ന്നാല്‍ രാജ്യം തകര്‍ന്നു എന്നാണര്‍ത്ഥം. പരമ്പരാഗത വ്യവസായസ്ഥാപനങ്ങള്‍ ഒന്നൊന്നായി അടച്ചു പൂട്ടുന്നു. ഇന്ധന വിലയില്‍ 60 മുതല്‍ 70 ശതമാനം വരെ കുറവുണ്ടായിട്ടും അത് ജനങ്ങളിലെത്തിക്കാതെ കുത്തകകള്‍ക്ക് സഹായം ചെയ്യുകയാണ് എന്‍ഡിഎ സര്‍ക്കാര്‍. കോണ്‍ഗ്രസ്സും ബിജെപിയും ഒരേപോലെ അഴിമിതിക്കാരുടെ പാര്‍ട്ടികളാണ്. യുപിഎ സര്‍ക്കാരിന്റെ അതേ നയങ്ങള്‍ തന്നെയാണ് എന്‍ഡിഎ സര്‍ക്കാരും കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും തുടര്‍ന്നുവരുന്നതെന്നും അഴിമതിയില്ലാത്ത ഭരണമാണ് കാണേണ്ടതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ കൊണ്ടുവരിക എന്നതാണ് ഏകമാര്‍ഗ്ഗമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. മോഡിയുടെ മൂക്കിന് താഴെ ഡല്‍ഗിയില്‍ നിന്നും 40 കിലോമീറ്റര്‍ മാത്രം ദൂരെയാണ് ഒരുകുടുംബത്തെ ബീഫ് സുക്ഷിച്ചെന്നോരോപിച്ച് ആര്‍ എസ് എസ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ബിജെപി ഭരിക്കുന്ന ജാര്‍ഘണ്ടിലും ഈപേരില്‍ ആക്രമണം നടത്തി രണ്ടുപേരെ കൊലപ്പെടുത്തി. ഇവരെ ആനയിച്ച് കേരളത്തില്‍ വലുതാക്കാനാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും നോക്കുന്നത്. അഴിമതിയിലും സാമ്പത്തീക നയത്തിലും ഓരേ നിലപാടുള്ള ഇവര്‍ക്കെതിരായി ജനം ഉണര്‍ന്നുകഴിഞ്ഞു. അഴിമതിക്കും വര്‍ഗ്ഗീയതക്കുമെതിരായ ഏകബദല്‍ ഇടതുപക്ഷമാണ്.
ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷനായി. വിവിധ ബൂത്തുകളില്‍ നിന്നും വന്ന റാലികളില്‍ വാദ്യമേളങ്ങളും, കാവടി, നാടന്‍കലാരൂപങ്ങളും അണിനിരന്നു. സ്ഥാനാര്‍ത്ഥി കെ വി അബ്ദുള്‍ ഖാദര്‍, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍, പി ആര്‍ കൃഷ്ണന്‍, പി ടികുഞ്ഞിമുഹമ്മദ്, എം കൃഷ്ണദാസ്, സി സുമേഷ്, ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേര്‍സണ്‍ പ്രൊഫ.പി കെ ശാന്തകുമാരി, കെ കെ സുധീരന്‍, സുരേഷ് വാര്യര്‍, അഡ്വ.പി മുഹമ്മദ് ബഷീര്‍, എം എ ഹാരിസ്ബാബു, പി കെ സൈതാലിക്കുട്ടി, ഇ പി സുരേഷ്‌കുമാര്‍, എ എച്ച് അക്ബര്‍, വി ടി മായാമോഹനന്‍, എം കെഷംസുദ്ദീന്‍, കെ അലവി, ഷീജ പ്രശാന്ത്, എം ആര്‍ രാധാകൃഷ്ണന്‍, ടി ടി ശിവദാസ്, ഖാദര്‍ ബ്ലാങ്ങാട്, എന്നിവര്‍ സംസാരിച്ചു. പി വി സുരേഷ് കുമാര്‍ സ്വാഗതവും മാലിക്കുളം അബ്ബാസ് നന്ദിയും പറഞ്ഞു.
Comments are closed.