mehandi new

പ്രവാസികള്‍ അതിര്‍ത്തിയും കടന്ന് രാജ്യരക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സൈന്യം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : സൈന്യം അതിർത്തിയിലാണ് രാജ്യത്തെ സംരക്ഷിക്കുന്നതെങ്കിൽ അതിർത്തി കടന്ന് രാജ്യ രക്ഷ നടത്തുന്ന സൈന്യമാണ് പ്രവാസികളെന്ന് കെ പി സി സി ജനറൽ സെക്രട്ടറി വി ബലറാം. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തൃശൂർ ജില്ലാ ഏകദിന നേതൃത്വ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പദ്ഘടനയെ താങ്ങി നിർത്തുന്ന പ്രവാസികളെ അവഗണനയുടെ പുറമ്പോക്കിൽ തള്ളിവിടാൻ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അനുവദിക്കില്ലെന്നും പ്രത്യക്ഷ സമര പരിപാടികളുടെ വേലിയേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും പ്രവാസി പോരാട്ടവീര്യത്തെ വിലകുറച്ച് കാണുന്നത് ബുദ്ധിശൂന്യതയാവുമെന്നും അദ്ദേഹം കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളെ താക്കീത് ചെയ്തു.
അൻപത് വർഷത്തിലധികമായി പ്രവാസ ജീവിതം തുടരുന്ന സാമൂഹ്യ പ്രവര്ത്തകരായ പി പി ഹൈദർ ഹാജി, എം കെ അബ്ദുൾ റഹ്മാൻ, കെ പി അബൂബക്കർ, കാരുണ്യ പ്രവർത്തകനായ പ്രവാസി ഡോക്ടർ കെ കെ രഞ്ജിത്ത് തുടങ്ങിയവരെ ആദരിച്ചു.
ജില്ലാ പ്രസിഡന്റ് ഷാഹുൽ പണിക്കവീട്ടിൽ അധ്യക്ഷത വഹിച്ചു. മുൻ ഡി സി സി പ്രസിഡന്റ് ഒ അബ്‌ദുറഹ്‌മാൻ കുട്ടി, ഡി സി സി ഭാരവാഹികളായ ജോസ് വള്ളൂർ, എം വി ഹൈദരലി,
കെ ഡി വീരമണി, എ എം അലാവുദ്ധീൻ, ബിജോയ് ബാബു, വടക്കേക്കാട് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി കെ ഫസലുൽ അലി, സി മുസ്താഖ്അലി, പ്രവാസി കോൺഗ്രസ് സംസ്ഥാന നേതാക്കളായ എ കെ അബ്‌ദുള്ളമോൻ, സജി പോൾ മാടശ്ശേരി, നെൽസൺ ഐപ്, എ കെ ഹമീദ് ഹാജി, ഗ്ലോബൽ ഒ ഐ സി സി അംഗം നളിനാക്ഷൻ ഇരട്ടപ്പുഴ, ദുബായ് ഇൻകാസ് സെക്രട്ടറി രതീഷ് ഇരട്ടപ്പുഴ, അലൈൻ ഇൻകാസ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ തഹാനി, പ്രവാസി കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് റസാഖ് മാസ്റ്റർ,
പി സി മുഹമ്മദ് കോയ, എൻ കെ ഷംസുദ്ദീൻ, ബക്കർ സി പുന്ന, കെ കെ കാർത്യായനി ടീച്ചർ, എൻ എം കെ നബീൽ, സി വി സുരേന്ദ്രൻ, സി അബൂബക്കർ, മൂക്കൻ കാഞ്ചന, സ്വാഗതസംഘം ചെയർമാൻ പി കുഞ്ഞുമൊയ്‌തു, ജനറൽ കൺവീനർ ബദറുദ്ദീൻ ഗുരുവായൂർ തുടങ്ങിയവർ പ്രസംഗിച്ചു.
തൂടർന്ന് “പ്രവാസത്തിന്റെ മരുഭൂമികൾ “എന്ന വിഷയത്തില്‍ പ്രമുഖ സാഹിത്യകാരനും ചലച്ചിത്രസംവിധായകനുമായ സമദ് മങ്കട, നോർക റൂട്സും പ്രവാസികളുടെ ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ സാമൂഹ്യ പ്രവർത്തകൻ സലാം വെള്ളറക്കാട് എന്നിവര്‍ ക്ളാസുകൾ നയിച്ചു. വീക്ഷണം ദിനപത്രം പ്രചരണത്തിന്റെ ഉദ്ഘാടനം ഒരു വർഷത്തെ വരിസംഖ്യ ഫൈസൽ തഹാനിയിൽനിന്ന് സ്വീകരിച്ചുകൊണ്ട് ഒ അബ്ദുൽറഹ്മാൻകുട്ടി നിർവ്വഹിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.