mehandi new

ഒ എസ് എ റഷീദിന്‍റെ പ്രവാസിയുടെ പെട്ടി പത്തിന് തുറക്കും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

OSA Rasheedഷാര്‍ജ : പ്രവാസിയും എടക്കഴിയൂര്‍ സ്വദേശിയുമായ യുവ എഴുത്തുകാരന്‍ ഒ എസ് എ റഷീദിന്റെ ചെറുകഥകളുടെ സമാഹാരമായ ‘പ്രവാസിയുടെ പെട്ടി’ ശനിയാഴ്ച ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ വെച്ച് പ്രകാശനം ചെയ്യും. 2018 നവംബര്‍ 10 ശനിയാഴ്ച രാത്രി 8:30 ന് റൈറ്റേഴ്സ് ഹാളില്‍ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ പ്രകാശനം നിര്‍വഹിക്കും. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. പ്രവാസവുമായി ബന്ധപ്പെട്ട പതിനഞ്ചോളം കഥകളാണ് പ്രവാസിയുടെ പെട്ടിയിലുള്ളത്. കൈരളി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.
2018 നവംബര്‍ 17 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കൊച്ചി പനയമ്പിള്ളി മൌലാനാ ആസാദ് ലൈബ്രറി ഹാളില്‍ വെച്ച് പുസ്തകത്തിന്റെ കേരള തല പ്രകാശനവും ചര്‍ച്ചയും നടക്കും.
സിനിമാ സാഹിത്യ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. കേരള സഹൃദയ മണ്ഡലം പ്രസിഡന്റ് അഡ്വ. ജയരാജ് തോമസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ എ ജബ്ബാരി, മൌലാനാ ആസാദ് സോഷ്യല്‍ കള്‍ച്ചറല്‍ സെന്റെര്‍ പ്രസിഡന്റ് കെ ജയ്നി, സെക്രട്ടറി എന്‍ കെ എം ഷരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ വേദിയൊരുങ്ങുന്നത്.
പ്രവാസ ജീവിതത്തിലെ റഷീദിന്റെ സ്വാനുഭവങ്ങളാണ് പ്രവാസിയുടെ പെട്ടിയില്‍. ഓരോ പ്രവാസിയും സൂക്ഷിച്ചു വെക്കേണ്ട പുസ്തകമാണ് ഇതെന്ന് പി സുരേന്ദ്രന്‍ അവതാരികയില്‍ അഭിപ്രായപ്പെടുന്നുണ്ട്.
കഥ, നോവല്‍, നാടകം, ഗാന രചന, തിരക്കഥ, പത്രപ്രവര്‍ത്തനം തുടങ്ങി ജീവകാരുണ്യ മേഖലകളിലും സജീവമാണ് ലേഖകന്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.