ചെമ്പൈ സംഗീതോത്സവ വേദിയിൽ മൃദംഗത്തിലെ സ്ത്രീ സാന്നിധ്യം ശ്രദ്ധേയമായി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവ വേദിയിൽ മൃദംഗത്തിലെ സ്ത്രീ സാന്നിധ്യം ശ്രദ്ധേയമായി. മൃദംഗത്തിൽ ഗ്രേഡ് ആർട്ടിസ്റ്റുകളുടെ എണ്ണം വളരെ വിരളമാണെന്നിരിക്കെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ അപൂർവ വിരുന്നിൽ ലാവണ്യയുടെ സാന്നിധ്യം അത്യപൂർവ്വതയായി മാറി. പ്രശസ്ത മൃദംഗം കലാകാരൻ കുമാരനല്ലൂർ രാജാമണിയുടെ മകൾ ലാവണ്യയാണ് ചെമ്പൈ മണ്ഡപത്തിൽ മൃദംഗം വായിച്ചത്. വയലിനിലും വീണയിലും വായ്പ്പാട്ടിലുമൊക്കെ ഇത്തവണയും വനിതകളുടെ സാന്നിധ്യം പതിവു പോലെ തുടർന്നെങ്കിലും മുഖർശംഖിലും ഘഞ്ചിറയിലും പുരുഷൻമാർ തന്നെ തുടർന്നു. മൃദംഗത്തിൽ മാത്രമാണ് പുതുമ പ്രകടമായത്. ഗുരുവായൂരപ്പനെ തൊഴാനെത്തിയപ്പോഴാണ് അവസരം ലഭിച്ചതെന്നും ഭഗവത് സന്നിധിയിൽ മൃദംഗം വായിക്കാനായത് വലിയ അംഗീകാരമായി കരുതുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. അടുത്ത വർഷങ്ങളിലും ഭാഗ്യം ലഭിച്ചാൽ ചെമ്പൈ മണ്ഡപത്തിലെത്തുമെന്നും അവർ പറഞ്ഞു. പഞ്ചരത്‌ന കീർത്തനാലാപനത്തിനു പിന്നാലെ മറ്റൊരു കച്ചേരിക്കും പക്കമേളമൊരുക്കിയാണ് അവർ മടങ്ങിയത്. ആകാശവാണിയുടെ ചെന്നൈ നിലയത്തിലെ ഗ്രേഡ് ആർട്ടിസ്റ്റാണ് ലാവണ്യ.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.