മുതുവട്ടൂര്‍ : മുതുവട്ടൂരില്‍ മഴ ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തി. രാജാ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന പ്രാര്‍ഥനക്കും നിസ്കാരത്തിനും മുതുവട്ടൂര്‍ ഖത്തീബ് സുലൈമാന്‍ അസ്ഹരി നേതൃത്വം നല്‍കി. മഴ ഈശ്വരന്‍റെ കാരുണ്യമാണെന്നും വെള്ളം ലഭിക്കാന്‍ മഴയെ ആശ്രയിക്കയല്ലാതെ മറ്റു വഴികളില്ലെന്നും, ജലം സൂക്ഷമതയോടെ കൈകാര്യം ചെയ്യണമെന്നും പ്രവാചക വചനങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം ഓര്‍മപ്പെടുത്തി.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു.