വില വർധന – കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എം ധർണ്ണ നടത്തി

ചാവക്കാട് : പെട്രോളിയം ഉൽപന്നങ്ങളുടെയും ഭക്ഷ്യ വസ്തുക്കളുടേയും വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ എം ചാവക്കാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി ടി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.

Comments are closed.