ജയിൽ ചാടിയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

ചാവക്കാട്: ചാവക്കാട് സബ്ജിയിലിൽ നിന്നും രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ. 15കാരിയെ തട്ടി കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മലപ്പുറം നിലമ്പൂർ എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ ശ്രീരാജാണ് തടവ് ചാടിയത്. ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പിടികൂടിയത്.


Comments are closed.