ഒരുമനയൂര്‍ ഐവിഎച്ച്എസ് സ്‌കൂള്‍ എന്‍എസ്എസ് വിഭാഗം വായനാവാരം ആചരിച്ചു

ഒരുമനയൂര്‍: ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വിഭാഗം വായനാവാരം ആചരിച്ചു. ചാവക്കാട് നഗരസഭ ലൈബ്രറിയില്‍ ക്ലാസിഫിക്കേഷന്‍, റീപ്ലേസ്‌മെന്റ് ജോലിയില്‍ സഹായിച്ചും, ഒരുമനയൂര്‍ പഞ്ചായത്ത് ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലേക്ക് പുസ്തകം വിതരണം ചെയ്തുമാണ് വായനാവാരം ആചരിച്ചത്. എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വീടുകളില്‍ നിന്ന് ശേഖരിച്ച പുസ്തകങ്ങളാണ് പഞ്ചായത്തിലേക്കും ഹെല്‍ത്ത് സെന്ററിലേക്കും കൈമാറിയത്. പുസ്തകങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ജെ ചാക്കോ ഏറ്റുവാങ്ങി. ചാവക്കാട് നഗരസഭ ലൈബ്രറി ശുചീകരിക്കുന്നതിനും വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ പത്മജ എം, പ്രോഗ്രാം ഓഫീസര്‍ നിഷ ഫ്രാന്‍സിസ്, ലൈബ്രേറിയന്‍ അംബിക പി, അദ്ധ്യപകരായ സീമ എം എസ്, തജ്‌രി പിഎം, ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാരായ രാംകുമാര്‍, സായ് കിഷോര്‍, വളണ്ടിയര്‍ സന്‍ജോ എന്നിവര്‍ സംസാരിച്ചു.

Comments are closed.