mehandi banner desktop
Chavakkad online

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംഘടിപ്പിച്ചു

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്: സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംഘടിപ്പിച്ചു. മണത്തല ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടന്ന യജ്ഞം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ.സി ആനന്ദന്‍ ഉദ്ഘാടനം ചെയ്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ പ്രസിഡന്‍്റ് പി.കെ അബ്ദുല്‍ കലാം, എം.ആര്‍ രാധാകൃഷ്ണന്‍, നഗരസഭാ കൗണ്‍സലിര്‍ നസീം അബു, പ്രധാനാധ്യാപിക ഒ.കെ സതി, വി.ടി ഹസന്‍കുട്ടി, അലി ഫരീദ് എന്നിവര്‍ നേതൃത്വം നല്‍കി.
എടക്കഴിയൂര്‍ ജി.എം.എല്‍.പി സ്കൂളില്‍ നടന്ന പരിപാടി പൂര്‍വ വിദ്യാര്‍ത്ഥി സമിതിയുടെ പ്രസിഡന്‍്റ് ഇബ്രാഹിംകുട്ടി പുളിങ്കുന്നത്ത് ഉദ്ഘാടനം ചെയ്തു.
പുന്നയൂര്‍ക്കുളം: കടിക്കാട് ഗവ.ഹയര്‍ സെക്കന്‍്ററി സ്കൂളില്‍ നടന്ന യജ്ഞം ജില്ലാ പഞ്ചായത്തംഗം ടി.എ ഐഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍്റ് എ.ഡി ധനീപ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍്റ് മൈമൂന, പഞ്ചായത്തംഗം ഇന്ദിര പ്രഭുലന്‍, പി.ടി.എ പ്രിസിഡന്‍്റ് സുരേഷ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
ചെറായി ഗവ.യു.പിസ്കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്‍്റ് എ.ഡി ധനീപ് ഉദ്ഘാടനം ചെയ്തു.

ഫോട്ടോ: മണത്തല ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച്  നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എ.സി ആനന്ദന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.