mehandi new

ഉണ്ണിമയുടെ സ്നേഹ പൂര്‍വ്വം എഫ് ബിക്ക് പ്രകാശനം ചെയ്തു

fairy tale

എടക്കഴിയൂര്‍: ചിത്ര രചയിതാവും എഴുത്തുകാരനുമായിരുന്ന അന്തരിച്ച ഉണ്ണി എടക്കഴിയൂരിന്റെ (ഉണ്ണിമ ) സ്നേഹ പൂര്‍വ്വം എഫ് ബി ക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു. ഉണ്ണിയുടെ ഇടക്കഴിയൂരിലെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അമ്മയും, മകള്‍ ദില്ലയും ചേര്‍ന്ന് സാഹിത്യകാരന്‍ രാധാകൃഷ്ണന്‍ കാക്കശേരിക്ക് ആദ്യ പ്രതി നല്‍കി പുസ്തകം പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് നഫീസ വലിയകത്ത്, കെകെ ഹംസ, മണി ചാവക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയില്‍ തുടര്‍ന്ന ഒരുമാസത്തോളം  ഉണ്ണി കഴിഞ്ഞമാസം പതിനേഴാം തിയതി രാത്രിയിലായിരുന്നു അന്തരിച്ചത്. സുഹൃത്തുക്കളുടെ ശ്രമഫലമായി  പുസ്തകം പ്രസാധനം ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ്ഉണ്ണിയുടെ അന്ത്യം. ചെറുപത്തില്‍ തന്നെ പോളിയോ പിടിപെട്ടു കൈകാലുകള്‍ തളര്‍ന്ന  ഉണ്ണി, ഉണ്ണിമ എന്ന പേരില്‍ അറുനൂറോളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. കേരളത്തിന്റെ പലഭാഗങ്ങളിലും ചിത്ര പ്രദര്‍ശനങ്ങളും നടന്നിത്തിയിട്ടുണ്ട്. ഉണ്ണിയുടെ എഴുത്തുകളും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരണത്തിനു മുന്‍പുവരെയും ഉണ്ണി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

Ma care dec ad

Comments are closed.