കയ്യുമ്മു കോട്ടപ്പടിയുടെ ചോരമുറിവുകളിൽ കവിത പാടുമ്പോൾ
ഗുരുവായൂർ : കയ്യുമ്മു കോട്ടപ്പടി യുടെ പതിനാലാമത് പുസ്തകം ചോരമുറിവുകളിൽ കവിത പാടുമ്പോൾ പ്രകാശനം ചെയ്തു. ചിത്രകാരനും നോവലിസ്റ്റുമായ ഗായത്രി ചിത്രകാരനും കവിയുമായ മണി ചാവക്കാടിനു നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.
ലളിതമായ ചടങ്ങിൽ കവയിത്രി കന്നി എം പുസ്തക പരിചയം നടത്തി. കയ്യുമ്മു കോട്ടപ്പടി നന്ദി പ്രകാശിപ്പിച്ചു.
പ്രണയത്തിന്റെ അനന്ത സാന്ത്വനം, വിരലുകൾ,
നീരൊടുങ്ങാത്ത നീർമ്മാതളം, എത്ര പറഞ്ഞിട്ടും തീരാത്തത്, കനൽ പൂക്കൾ
അഥവാ, തീനാളങ്ങൾ, കയ്യുമ്മുക്കവാതയിലെ
പ്രണയതൽപം, പട്ടുറുമാൽ പടിയിറങ്ങുന്നു,
നിഴലും നിലാവും എന്നിവയാണ് കയ്യുമ്മുവിന്റെ മറ്റു കവിതകൾ.
ഭദ്രാലയം, തിരമാലകളെ സാക്ഷി എന്നീ നോവലുകളും കൃഷ്ണ പക്ഷത്തിലെ രാത്രി,
ഓർമ്മയുടെ പച്ചത്തുരുത്തിലൂടെ, കയ്യുമ്മുവിന്റ നീണ്ട കഥകൾ, കയ്യുമ്മുവിന്റെ ആത്മകഥ, എന്നീ ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അബൂദാബി മലയാള ന്യൂസ് അവാർഡ്, കേരള പന്തിരുകുലം സംസ്ഥാന സാഹിത്യ പുരസ്കാരം, സർഗ്ഗ സ്വരം സാഹിത്യ പുരസ്കാരം, തൃശ്ശൂർ നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം, ഡൽഹി അംബേക്കർ നാഷ്ണൽ അവാർഡ് തുടങ്ങി പതിനഞ്ചോളം പുരസ്കാരങ്ങൾ നേടിയ കയ്യുമ്മുവിന്റെ കൊറോണ കാലത്ത് പ്രസിദ്ധീകരിച്ച കവിത സമാഹാരമാണ് ചോരമുറിവുകളിൽ കവിത പാടുമ്പോൾ
Comments are closed.