എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക ചൂരല്‍ കൊണ്ടടിച്ചതായി പരാതി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍ : വട്ടംപാടം ഐ സി എ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക ചൂരല്‍ കൊണ്ടടിച്ചതായി പരാതി. തൊഴിയൂര്‍ കല്ലംവീട്ടില്‍ ജംഷീറിന്റെ മകന് സിയാന് ജംഷീറിനാണ് അടിയേറ്റത്. ഇരു കാലുകളുടെയും മുട്ടിന് താഴെ ചൂരല്‍ അടിയേറ്റ ആറ് പാടുകളുണ്ട്. തിങ്കളാഴ്ച ഉച്ചയോടയാണ് അദ്ധ്യാപിക കുട്ടിയെ അടിച്ചത്. സിയാന്റെ പിതാവ് ഇന്നലെ രാത്രി വിദേശത്തേക്ക് പോയി. സ്കൂളിലേക്ക് കൊണ്ടു വിടാനായി പിതാവിന്റെ സഹോദരന് റഫീഖ് രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് കുട്ടി സംഭവം പുറത്തു പറയുന്നത്. ഉടന്‍ തന്നെ കുട്ടിയെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാഠഭാഗങ്ങള്‍ എഴുതി കൊണ്ടു വരാത്തതിന് ഭക്ഷണം കഴിക്കുന്ന സമയത്ത് അദ്ധ്യാപിക അടിക്കുകയായിരുന്നുവെന്ന് സിയാന് ജംഷീര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കിയകതായി റഫീഖ് പറഞ്ഞു. സംഭവത്തിനുത്തരവാദിയായ അദ്ധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി മാനേജിംഗ് കമ്മിറ്റി അറിയിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.