പുന്ന ദേശവിളക്ക് – നാടൊന്നിച്ച് എഴുന്നള്ളിപ്പ്

ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശവിളക്കിന്റെ ഭാഗമായി ഇന്ന് വൈകീട്ട് ഏഴു മണിക്ക് പേരകം ശിവക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട പാലക്കൊമ്പ് എഴുന്നുള്ളിപ്പ് രാത്രി പത്തുമണിയോടെ പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ എത്തി. മാളികപ്പുറത്തമ്മ വനിതാ സംഘത്തിന്റെ താലപ്പൊലിയും, മണത്തല ജനാർദ്ധൻ ഗുരുസാമിയുടെയും, വെങ്കിടങ്ങ് വേലായുധൻ പാർട്ടി യുടെയും ഉടുക്ക് പാട്ടും, സ്വാമി തുള്ളലും, പഞ്ചവാദ്യവും അകമ്പടി സേവിച്ചു. ജാതി മത ഭേദമന്യേ നാട്ടുകാർ എഴുന്നള്ളിപ്പിൽ അകമ്പടിയായി.

ആയിരത്തോളം പേർക്കുള്ള അന്നദാനം ആരംഭിച്ചു. രാത്രി പതിനൊന്നു മണിക്ക് ഉടുക്കു പാട്ടും, പുലർച്ചെ മൂന്നു മണിക്ക് എഴുന്നുള്ളിപ്പ് വെട്ടും തടയും, കനലാട്ടവും ഉണ്ടാവും. തിരിഉഴിച്ചലോടെ വിളക്കിന് സമാപനം കുറിക്കും.

Comments are closed.