mehandi new

പുന്ന അയ്യപ്പ സുബ്രഹ്മണ്യ ധര്‍മ്മസത്രത്തിന് ഭക്ത ജനങ്ങളുടെ തിരക്ക്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : നാടിന്റെ ആത്മീയ പുരോഗതിക്കും ഐശ്വര്യത്തിനും അഭിവ്യദ്ധിക്കുമായി ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന പുന്ന അയ്യപ്പ സുബ്രഹ്മണ്യ ധര്‍മ്മസത്രത്തിന് തിരിതെളിഞ്ഞു. ശ്രീ പുന്നഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ തിരുവിതാംകൂര്‍ മഹാറാണി അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മീഭായ് തമ്പുരാട്ടിയാണ് ദീപ പ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സത്രജ്യോതി പ്രതിഷ്ഠാപനം തന്ത്രി ബ്രഹ്മശ്രീ ചോസ് ദിനേശന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. മനുഷ്യന്റെ ജീവിതത്തില്‍ ജനനവും മരണവുമെന്നപോലെ ദു:ഖവും അനിവാര്യ ഘടകമാണെ് തമ്പുരാട്ടി പറഞ്ഞു. ജീവിതത്തില്‍ ദു:ഖമനുഭവിക്കാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ആരാധ്യരാണെന്നും അവര്‍ പറഞ്ഞു. മതസൗഹാര്‍ദം വാഴുന്നനാട്ടില്‍ ഈശ്വരാനുഗ്രഹവും ഐശര്യവും നാള്‍ക്കുനാള്‍ വര്‍ധിക്കും.
സത്രസമിതി ചെയര്‍മാന്‍ മോഹന്‍ ദാസ് ചേലനാട് അധ്യക്ഷത വഹിച്ചു. ജയ വിജയന്‍മാരിലെ ജയന്‍, സിനിമാ ഗായിക ഹരിത ഹരീഷ്, നടന കലാതിലകം മീരമനോജ് ബാംഗ്‌ളൂര്‍, കളരി ഗുരുക്കള്‍ ശങ്കരനാരായണന്‍, സ്വാമി ഹരിനാരായണന്‍, കെ കെ രഞ്ചിത്ത്, നാദസ്വരവിദ്വാന്‍ മുരളി, വയലിന്‍ കലാകാരന്‍ ആദര്‍ശ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ മുഖ്യ പ്രഭാഷണം നടത്തി. സത്രോപഹാര വിതരണോദ്ഘാടനം ചാവക്കാട് നഗരസഭ മുന്‍ ചെയര്‍മാന്‍ പി .കെ. അബൂബക്കര്‍ ഹാജി നിര്‍വഹിച്ചു. ശ്രീ ധര്‍മ്മ ശാസ്ത ട്രസ്റ്റി പ്രസിഡന്റ് പി.യതീന്ദ്രദാസ് ധര്‍മ്മസത്രസന്ദേശം നല്‍കി.
രാധാകൃഷ്ണന്‍ കാക്കശേരി, കളത്തില്‍ രാജലക്ഷ്മിയമ്മ, അയിനിപ്പുള്ളി വിശ്വനാഥന്‍, സി.സി.വിജയന്‍, എം .രാമന്‍കുട്ടിമേനോന്‍, പുന്ന ജുമഅത്ത് കമ്മിറ്റി പ്രസിഡന്റ് വി.പി.സലീംഹാജി, ആര്‍ എം കുഞ്ഞിമോന്‍, ജനപ്രതിനിധികളായ കെ.കെ.കാര്‍ത്ത്യായനി, എം.ബി.രാജലക്ഷ്മി, ആന്റോതോമസ്, ഷാഹിദ മുഹമ്മദ്, ഹിമ മനോജ് എന്നിവര്‍ പ്രസംഗിച്ചു. സത്രം ജനറല്‍ കണ്‍വീനര്‍ ഐ പി രാമചന്ദ്രന്‍ സ്വാഗതവും ശ്രീ ധര്‍മ്മശാസ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി എം.ബി.സുധീര്‍ നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ വാദ്യമേളത്തിന്റെയും താലയമേന്തിയ വനിതകളുടെയും അകമ്പടിയോടെ പുന്ന സെന്ററില്‍ നിന്നും വേദിയിലേയ്ക്ക് ആനയിച്ചു. നേരത്തെ 25 ക്ഷേത്രങ്ങളില്‍ പ്രയാണം പൂര്‍ത്തിയാക്കിയ ജ്യോതി അയ്യപ്പസ്തുതി മന്ത്രങ്ങളുടെ അകമ്പടിയോടെ വേദിയില്‍ പ്രതിഷ്ഠിച്ചു. ധര്‍മ്മസത്രത്തില്‍ രണ്ടാം ദിവസം കൂട്ടു ഗണപതി ഹോമം നടന്നു. ആറ് മുതല്‍ പത്തു വരെ സാരസ്വത ഹോമം ഉണ്ടാകും. ഒന്‍പതു മുതല്‍ ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.