പുന്ന മുഹ്‌യുദ്ധീൻ ജുമാമസ്ജിദിൽ സ്വിദ്ധീഖ് മൗലിദ് വാർഷികവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു
ചാവക്കാട് : പുന്ന മഹല്ലിൽ വീടുകൾ കേന്ദ്രീകരിച്ചു നടന്നു വരുന്ന മസാന്ത സ്വിദ്ധീഖ് മൗലിദിന്റെ വാർഷികവും, ദുആ മജ്‌ലിസും പുന്ന മുഹ്‌യുദ്ധീൻ ജുമാമസ്ജിദിൽ നടന്നു. പുന്ന മഹല്ല് മുദരിസ് ജാബിർ അഹ്സനി അൽ ഹികമി ഒതളൂർ പ്രാരംഭ ദുആ നിർവ്വഹിച്ചു. സയ്യിദ് ഹുസൈൻ സഖാഫി അൽ ബുഖാരി മമ്പുറം, ശറഫുദ്ധീൻ ഹാറൂനി എടക്കഴിയൂർ, അബ്ദുറസാഖ് ഹാറൂനി വെള്ളടിക്കുന്ന് എന്നിവർ നേതൃത്വം നൽകി. മഹല്ല് സെക്രെട്ടറി വി പി ബഷീർ,വി കെ ബി അഷ്‌റഫ്, ഹുസൈൻ ഹാറൂനി മാഞ്ചാടി, എൻ കെ അബ്ദുൽ ഖാദിർ, മുഹമ്മദലി സഅദി വലിയകുന്ന്, കുഞ്ഞിമൂഹമ്മദ് ഹാജി, അബ്ദുന്നസ്വീർ മുസ്‌ലിയാർ മുള്ളൂർക്കര, എൻ കെ അബ്ദുറഹ്‌മാൻ ഹാജി, അയ്യൂബ് പുന്ന എന്നിവർ സംബന്ധിച്ചു.
സമാപന പ്രാർത്ഥനക്ക് പുന്ന മഹല്ല് ഖത്വീബ് നൗഷാദ് സഖാഫി അൽ ഹികമി പുതുപ്പള്ളി നേതൃത്വം നൽകി. തുടർന്ന് രാവിലെ ഭക്ഷണം വിതരണവും ഉണ്ടായി.
Comments are closed.