തിരുവത്ര : പുന്ന പുതിയറ പാലം അറ്റകുറ്റപ്പണി നടത്തുക, മൂവിംങ്ങ് ബ്രിഡ്ജ് ഇരു വശവും ക്രോസ് ബാർ നിർമ്മിക്കുക, റോഡിന്റെ ഇരു വശവും ഭിത്തി നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പിഡിപി പാലം ഉപരോധിച്ചു.

മണ്ഡലം സെക്രട്ടറി അഹമ്മദ്‌ ഖാൻ ഉദ്ഘാടനം ചെയ്‌തു. മുൻസിപ്പൽ വൈസ് പ്രസിഡന്റ് ഫിറോസ് പുന്ന അദ്യക്ഷത വഹിച്ചു.

ഹരിദാസ് ചാവക്കാട്, കെബിർ പുന്ന, ജമാൽ വഞ്ചിക്കടവ്, അക്ബർ മുട്ടിൽ, നവാസ് എൻ കെ എന്നിവർ നേതൃത്വം നൽകി.