mehandi banner desktop

പുന്നയൂർക്കുളം മർച്ചന്റ്സ് അസോസിയേഷൻ വാർഷികം: വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

fairy tale

​പുന്നയൂർക്കുളം: പുന്നയൂർക്കുളം മർച്ചന്റ്സ് അസോസിയേഷന്റെ 46-ാം വാർഷികാഘോഷവും പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 21 ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

planet fashion

​പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി, പ്രതിപക്ഷ നേതാവ് എ.ഡി. ധനീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.പി. ധർമ്മൻ, കെ.എച്ച്. ആബിദ്, പഞ്ചായത്ത് മെമ്പർമാരായ ഷാജി തൃപ്പറ്റ്, ശോഭ പ്രേമൻ, ബുഷ്‌റ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അപകടത്തിൽ മരണമടഞ്ഞവർക്കും, കഴിഞ്ഞ ഒരു വർഷത്തിനിടെ അന്തരിച്ച അസോസിയേഷൻ അംഗങ്ങൾക്കും യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.2a

​തുടർന്ന് നടന്ന വാർഷിക സമ്മേളനത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് വിശദീകരിച്ചു. നിയോജകമണ്ഡലം കൺവീനർ ജോജി തോമസ് വിവാഹ സഹായനിധി വിതരണം ചെയ്തു. ലിയോൺ വഴപ്പുള്ളി (അഞ്ഞൂർ യൂണിറ്റ് പ്രസിഡന്റ്), എ.കെ. ഉണ്ണികൃഷ്ണൻ (വൈലത്തൂർ യൂണിറ്റ് പ്രസിഡന്റ്), എം. മുഹമ്മദാലി (അണ്ടത്തോട് യൂണിറ്റ് പ്രസിഡന്റ്), യൂണിറ്റ് സെക്രട്ടറിമാരായ വി.ജി. ബാലകൃഷ്ണൻ, എ. മുഹമ്മദാലി, ജോഷി തോമസ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഐ.കെ. സച്ചിദാനന്ദൻ വാർഷിക റിപ്പോർട്ടും ട്രഷറർ വി.കെ. അബ്ദുൾ ഷുക്കൂർ കണക്കും അവതരിപ്പിച്ചു.

​ലൂക്കോസ് തലക്കോട്ടൂരിനെ യൂണിറ്റ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. നിലവിലുള്ള ഭരണസമിതിയെ തന്നെ ഐക്യകണ്ഠേന പുതിയ വർഷത്തേക്കും യോഗം തിരഞ്ഞെടുത്തു. ​യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.എം. പ്രകാശൻ സ്വാഗതവും ജില്ലാ ഭരണസമിതി മെമ്പർ എം.വി. ജോസ് നന്ദിയും പറഞ്ഞു.

Comments are closed.