ലോകം ടൂറിസം മാപ്പിൽ ഇടം പിടിച്ച് പുന്നയൂർക്കുളം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂർക്കുളം : സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ന്‍റെ കീഴില്‍ നടപ്പിലാക്കുന്ന “പെപ്പര്‍ ടൂറിസം പദ്ധതിയില്‍” സംസ്ഥാനത്തെ 12 കേന്ദ്രങ്ങളില്‍ ഒന്നായി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. പെപ്പര്‍ ടൂറിസം പദ്ധതിയുടെ ഉല്‍ഘാടനം ആല്‍ത്തറ കുന്നത്തൂര്‍ മനയില്‍ കെ വി അബ്ദുൽഖാദർ എം എൽ എ നിർവഹിച്ചു.
പീപ്പിൾസ് പാർട്ടിസിപ്പേഷൻ ഫോർ പാർട്ടിസിപ്പേറ്ററി പ്ലാനിംങ് ആന്‍റ് എംപവര്‍മെന്‍റ് ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം” (PEPPER) എന്നാണ് പൂർണ്ണ നാമം. പുന്നയൂര്‍ക്കുളത്തെ ലോക ടൂറിസം ഭൂപടത്തില്‍ ഇടം നല്‍കാന്‍ ഉപകരിക്കും വിധം ജനപങ്കാളിത്തത്തോടെ ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിക്കുകയാണ് ലക്ഷ്യം.
പ്രാദേശിക ടൂറിസം സംരംഭങ്ങളെ വളര്‍ത്തിയെടുത്തും സഞ്ചാരികളെ കൂടുതലായി പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലേക്കെത്തിക്കാനും പ്രാദേശികമായ കലയും സംസ്ക്കാരവും തൊഴിലും നാടിന്‍റെ പ്രകൃതി ഭംഗിയും ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കാനുമാണ് “പെപ്പര്‍ ടൂറിസം പദ്ധതി” ലക്ഷ്യമിടുന്നത്.
ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു മണി, ടിംപിൾ മാഗി (അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത് തൃശ്ശൂർ), ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.