mehandi new

മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകി പുന്നയൂർ ഹരിത കർമ്മ സേനാംഗങ്ങൾ

fairy tale

പുന്നയൂർ : മാലിന്യത്തിൽ നിന്നും ലഭിച്ച സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകി പുന്നയൂർ ഹരിത കർമ്മ സേന അംഗങ്ങൾ മാതൃകയായി. അജൈവമാലിന്യ ശേഖരണത്തിനിടയിൽ ചാക്കിൽ  സ്വർണാഭരണം കണ്ടെത്തിയ പുന്നയൂർ ഹരിതകർമ സേനാംഗങ്ങളായ സൗദാബി, ഹാജറ എന്നിവരാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. 

planet fashion

സ്വർണ്ണാഭരണം ലഭിച്ച ഉടനെ തന്നെ പഞ്ചായത്ത് ഉദ്യോഗസ്ഥരെ അറിയിക്കുകയും വാർഡ് ഇരുപതിൽ  താമസിക്കുന്ന ഷിഹാബുദ്ദീൻ മൂത്തേടത്ത് എന്നിവരുടെ വസതിയിൽ നിന്നും ശേഖരിച്ച അജൈവമാലിന്യത്തിൽ നിന്നുമാണ് സ്വർണാഭരണം കണ്ടെത്തിയത് എന്ന് തിരിച്ചറിയുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകുകയും ചെയ്തു.

Macare 25 mar

Comments are closed.