mehandi new

പുന്നയൂർ പഞ്ചായത്ത് വികസന സെമിനാർ – പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി

fairy tale

അവിയൂർ : പുന്നയൂർ പഞ്ചായത്ത് വികസന സെമിനാറിൽ നിന്ന് പ്രതിപക്ഷത്തുള്ള യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളും പ്രവർത്തകരും ഇറങ്ങിപ്പോയി. ഇന്ന് രാവിലെ അവിയൂർ സ്കൂളിൽ നടന്ന സെമിനാറിലാണ് സംഭവം. അഞ്ചു അംഗങ്ങളുള്ള മുസ്ലിം ലീഗിലെ പ്രതിനിധികളിൽ നിന്ന് ആരെയും സെമിനാറിൽ സംസാരിക്കാൻ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപോയത്. സെമിനാർ ഉൾപ്പെടെയുള്ള പഞ്ചായത്ത് പരിപാടികളിൽ മുഴുവൻ അംഗങ്ങളെയും നോട്ടീസിൽ ഉൾപ്പെടുത്തി സംസാരിക്കാൻ അവസരം നൽകേണ്ടതിനു പകരം ഭരണസമിതിയിലെ വിവിധ കക്ഷികളിൽ നിന്ന് ഓരോ പ്രതിനിധികളെ മാത്രമാണ് പങ്കെടുപ്പിക്കുന്നത്. പരിപാടി നടക്കുന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗമൊഴികെ പഞ്ചായത്തിലെ മറ്റു ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ പോലും ഉൾപെടുത്തുന്നില്ല,  എന്നാൽ ജനപ്രതിനിധികൾക്ക് ഇടമില്ലാത്ത പരിപാടികളിൽ ജനപ്രതിനിധി പോലുമല്ലാത്ത ആസൂത്രണ സമിതി ഉപാധ്യക്ഷന് അവസരം നൽകുന്നുണ്ടെന്നും പ്രതിപക്ഷം ചൂണ്ടികാട്ടി.

planet fashion

സെമിനാറിൽ മുസ്ലിം ലീഗ് കക്ഷി നേതാവ് സി അഷ്‌റഫ്‌ പങ്കെടുത്തിരുന്നില്ല. എന്നാൽ മറ്റു നാല് അംഗങ്ങൾ പങ്കെടുത്തിരുന്നു. സെമിനാറിൽ കക്ഷി നേതാവ് പങ്കെടുത്തില്ലെന്നും പകരം ക്ഷണിക്കേണ്ട ആളെ കക്ഷി നേതാവ് അറിയിച്ചിരുന്നില്ലെന്നും പറഞ്ഞാണ് അവസരം നിഷേധിച്ചത്. പഞ്ചായത്ത് അംഗങ്ങൾക്ക് പോലും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഭരണപരമായ വീഴ്ച്ചകൾ അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഭയപ്പെട്ടാണ് ഇത്തരത്തിൽ ചെയ്യുന്നതന്നും യൂ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.

പഞ്ചായത്ത് അംഗങ്ങളായ എം.വി ഹൈദരലി, അസീസ് മന്ദലാംകുന്ന്, ടി.വി മുജീബ് റഹ്മാൻ, സുബൈദ പുളിക്കൽ, ജസ്‌ന ഷെജീർ, ഷെരീഫ കബീർ, ബിൻസി റഫീഖ്, പുന്നയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ ഹസ്സൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞുമുഹമ്മദ്, ഐ.പി രാജേന്ദ്രൻ, ജബ്ബാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇറങ്ങിപ്പോക്ക് നടത്തിയത്.

Ma care dec ad

Comments are closed.