പുന്നയൂര്‍ പഞ്ചായത്തില്‍ ആയിരത്തോളം പേര്‍ ദുരിതാശ്വാസ കേമ്പില്‍
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]
പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ പന്ത്രണ്ടോളം ക്യാമ്പുകളിലായി ആയിരത്തിലധികം പേര്‍. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ്മർ മുക്കണ്ടത്ത്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ മേൽ നോട്ടത്തിൽ വെട്ടിപ്പുഴ മസ്ജിദ്, റഹ്മത്തുൽ ഇസ്ലാം മദ്രസ, എടക്കര കെ.സി.പി.എച്.എം. എ.എൽ.പി സ്കൂൾ, അവിയൂർ എ.എം.യു.പി സ്കൂൾ, പുന്നയൂർ തെക്കിനിയേടത്ത് ജി.എൽ.പി സ്കൂൾ, എക്കഴിയൂർ സീതീ സാഹിബ് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ, നാലാം കല്ല് ജി.എൽ.പി സ്കൂൾ, കുരഞിയൂർ എൽ.പി സ്കൂൾ, മന്ദലാംകുന്ന് മുനീറുൽ ഇസ്ലാം മദ്രസ എന്നിവിടങ്ങളിൽ താമസം, ഭക്ഷണം, ഡോക്ടറുടെ സേവനം എന്നിവ ഉറപ്പാക്കി. കൂടാതെ ഗ്ലോബൽ കെ.എം.സി.സി പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയും സഹായം വാഗ്ദാനം ചെയ്തു. ആയിരത്തോളം പേരാണ് ക്യാമ്പുകളിലുള്ളത്. പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ഷഹർബാൻ, വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.എ അബൂബക്കർ ഹാജി, ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ, ബ്ലോക്ക് പഞ്ചായത്തംഗം നസീമ ഹമീദ്, പഞ്ചായത്ത് അംഗം അഷ്റഫ് മൂത്തേടത്ത്, സുലൈമു വലിയകത്ത്, അസീസ് മന്ദലാംകുന്ന്, എം.കെ.സി ബാദുഷ, എടക്കഴിയൂർ പുന്നയൂർ വില്ലേജ് പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.