ചാവക്കാട് : ചാലക്കുടിയിലെ പ്രളയ മേഖലയിലേക്ക് ചാവക്കാട് നിന്നും ഫൈബര്‍ വള്ളങ്ങള്‍ പുറപ്പെട്ടു. ബ്ലാങ്ങാട് ആച്ചി അനിലിന്‍റെ രണ്ട് വള്ളങ്ങളും വിനോദിന്‍റെ നഹറു വള്ളവുമാണ് തൊഴിലാളികളുമായി പുറപ്പെട്ടത്. ചാലക്കുടിയില്‍ വീടുകള്‍ വെള്ളത്തിലാവുകയും പലരും കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്ത സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ചാവക്കാട് തൊട്ടാപ്പ് പാറേംപടിയില്‍ നിന്നും രക്ഷാ വള്ളങ്ങള്‍ പുറപ്പെട്ടത്.