mehandi new

പ്രവാസി ക്വാറൻ്റയിൻ സെൻ്റർ – സി പി എം കള്ള പ്രചരണം നടത്തുന്നു – ആർ പി ബഷീർ

fairy tale

പുന്നയൂർ: -പഞ്ചായത്ത് പ്രവാസി ക്വാറൻ്റയിൻ സെൻ്റർ ഒരുക്കിയില്ലെന്ന് പറഞ്ഞു സി.പി.ഐ.എം നടത്തുന്ന കള്ള പ്രചരണം പഞ്ചായത്ത് തിരഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ. സി.പി.ഐ.എം നടത്തുന്ന കള്ള പ്രചരണങ്ങൾക്കെതിരെ യു.ഡി.വൈ.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

planet fashion

പ്രവാസികൾക്ക് ക്വാറൻ്റയിൻ സെൻ്റർ ഒരുക്കാൻ പഞ്ചായത്തുകളോട് നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ പിന്നീട് പഞ്ചായത്തുകൾ ചെയ്യേണ്ടതില്ലെന്നും താലൂക്ക് തലങ്ങളിൽ സർക്കാർ നിയന്ത്രണത്തിലാണ് വേണ്ടതെന്നും സർക്കാർ നിലപാട് സ്വീകരിച്ചു. നിലവിൽ സർക്കാർ നിലപാട് ഇതാണെന്നിരിക്കെ പോലും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ള കേന്ദ്രങ്ങളിൽ പതിനഞ്ച് പേർ ക്വാറൻ്റയിൻ പൂർത്തീകരിച്ച് പോയിട്ടുള്ളതും നിലവിൽ രണ്ട് പേർ ക്വാറൻ്റയിനിൽ ഉള്ളതുമാണ്. വസ്തുതകൾ ഇതായിരിക്കെ സി.പി.ഐ എം നടത്തുന്ന പ്രചരണം ദുഷ്ടലാക്കോടെയുള്ളതാണെന്നും അദ്ധേഹം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. ഉമ്മർ മുക്കണ്ടത്ത്, സുലൈമു വലിയകത്ത്, കെ.കെ കാദർ, വി അബ്ദുൽ സലാം, പി.വി ശിവാനന്ദൻ, നസീഫ് യൂസഫ്, ശിഹാബ് അകലാട്, മുജീബ് അകലാട്, കെ നൗഫൽ, കെ.എ കെബീർ, അലിമോൻ അകലാട്, ഹുസൈൻ എടയൂർ, വി നൗഫൽ, അഷ്‌കർ ഒറ്റയിനി എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുനാഷ് മച്ചിങ്ങൽ സ്വാഗതവും യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെബീർ ഫൈസി നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.