mehandi new

കോവിഡിനെ വായിച്ചു തോല്പിക്കാൻ പുസ്തക കിറ്റുമായി പുസ്തകക്കൂട്ട്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ : ‘പുസ്തകകൂട്ട്’ അംഗങ്ങൾ ഗുരുവായൂരിൽ ക്വറന്റയിനിലുള്ള ആളുകൾക്ക് പുസ്തകങ്ങളും മാസികകളുമടങ്ങിയ കിറ്റ് നൽകി. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അര ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ക്വറന്റയിനിൽ കഴിയുന്നവർക്ക് നൽകിയത്. വിദേശത്ത് നിന്നെത്തിയ മുപ്പത്തിഏഴ് പ്രവാസികളും ഇതര സംസ്ഥാനത്ത് നിന്ന് വന്ന മുപ്പത് പേരുമാണ് ഗുരുവായൂരിൽ ക്വറന്റയിനിൽ ഉള്ളത്. കഥ, നോവൽ, ഓർമക്കുറിപ്പ് തുടങ്ങിയ 500 രൂപ മുഖവിലയുള്ള പുസ്തകങ്ങളും 300 രൂപ വിലവരുന്ന മാസികകളുമാണ് ഒരു കിറ്റിൽ. നൂറ് കിറ്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 50 കിറ്റുകൾ ഗുരുവായൂരിൽ നൽകി. ക്വറന്റയിൻ സമയം വായനയ്ക്ക് വേണ്ടി ഉപഗോഗിക്കാമെന്ന ആശയം പ്രചരിപ്പിക്കാനാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് ഡോ. എൻ ആർ ഗ്രാമപ്രകാശ് പറഞ്ഞു.

ഡോ. എൻ ആർ ഗ്രാമപ്രകാശിൽ നിന്ന് നഗരസഭ ചെയർപേഴ്‌സൺ എം. രതി കിറ്റുകൾ ഏറ്റു വാങ്ങി. വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി രൂപീകരിച്ച തൃശ്ശൂരിലെ പുസ്തക പ്രേമികളുടെ സംഘമാണ് ‘പുസ്തകകൂട്ട്’. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന 44 പേരടങ്ങുന്ന ഈ ഗ്രൂപ്പ് എല്ലാ മാസവും പുസ്തക ചർച്ചകൾ സംഘടിപ്പിക്കാറുണ്ട്. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷനിൽ, കൗസിലർ സ്വരാജ്, പുസ്തകകൂട്ട് അംഗങ്ങളായ വിജേഷ് എടക്കുനി, സുജയ നമ്പ്യാർ, കെ. എസ് ശ്രുതി, ഡോ. കെ എസ് കൃഷ്ണകുമാർ, കെ. ആർ ബീന എന്നിവർ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.