ചാവക്കാട് : ലോക്ക് ഡൗണിന്റെ മറവില്‍ പൗരത്വ സംരക്ഷണപ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ഭീകര നിയമം ചുമത്തി തടവിലാക്കുന്ന ഭരണകൂട വേട്ടയ്‌ക്കെതിരേ എസ്.ഡി.പി.ഐ. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 41കേന്ദ്രങ്ങളിൽ സമരകാഹളം എന്ന പേരില്‍ പ്രതിഷേധതെരുവ് സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് റ്റി എം അക്ബർ, സെക്രട്ടറി കെ ച്ച് ഷാജഹാൻ, പഞ്ചായത്ത് പ്രസിഡന്റ്മാരായ ജബ്ബാർ അണ്ടത്തോട്, പി എസ് ബഷീർ, നിസാമുദ്ധീൻ തങ്ങൾ, കെ സി. ഹംസ, മുനിസിപ്പൽ പ്രസിഡന്റ് മാരായ റ്റി എം ഫസലുദീൻ, ഹസ്സൻ മരയോട്ടിച്ചാൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി.
വൈകീട്ട് 4.30 ന് ബ്രാഞ്ച് കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജയിലുകള്‍ നിറച്ചാലും പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല, ലോക്ക്ഡൗണിന്റെ മറവില്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ കള്ളകേസേടുത്ത് ജയിലിലടക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരേ ജനരോഷം ഉയര്‍ത്തുക എന്നീ മുദ്രാഹാവാക്യങ്ങളായിരുന്നു സമരകാഹളത്തിൽ ഉയർന്നത്.
കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത് .