മത്സ്യത്തൊഴിലാളികൾക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം ചെയ്തു

പുന്നയൂർകുളം : ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണം 2023-2024 ന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് പിവിസി വാട്ടർ ടാങ്ക് വിതരണം ചെയ്തു. ഗുണഭോക്തൃ വിഹിതമടക്കം നാല്പത്തിനായിരം രൂപ ചിലവിൽ 10 പേർക്കാണ് വാട്ടർ ടാങ്ക് നൽകിയത്. പുന്നയൂർകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി. എസ് അലി അധ്യക്ഷത വഹിച്ചു. നിർവഹണ ഉദ്യോഗസ്ഥൻ ടോണി ജോസഫ്, പഞ്ചായത്ത് മെമ്പർ ബുഷ്‌റ നൗഷാദ് എന്നിവർ സംസാരിച്ചു.

Comments are closed.