ചാവക്കാട് : മമ്മിയൂരിൽ പുരയിടത്തില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി. മൂത്തേടത്ത് മോഹനന്‍റെ പുരയിടത്തില്‍ കൂട്ടിയിട്ട കല്ലുകള്‍ക്കിടയില്‍ നിന്നാണ് എട്ട് അടി നീളമുള്ള പാമ്പിനെ കണ്ടെത്തിയത്. ഇരുപത് മുട്ടയും കണ്ടെത്തി. പാമ്പ്‌ മുട്ടയിട്ടു അടയിരിക്കുകയായിരുന്നു എന്ന് കരുതുന്നു. വിവരമറിഞ്ഞെത്തിയ  നാട്ടുകാരായ കൈപ്പട ശശി, ജോയ്സൺ, മോഹനൻ, സനൽ എന്നിവര്‍ ചേര്‍ന്നാണ്  പാമ്പിനെ പിടികൂടിയത്.   ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.