ചാവക്കാട് : ഒരുമനയൂർ മൂന്നാം കല്ലിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തില്‍ മൂന്ന് വൃക്ഷത്തൈകള്‍ നട്ടു. ഒരുമനയൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതല്‍ മരങ്ങള്‍ നടുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. മൂന്നാംകല്ലില്‍ റോഡരികിലെ മരം മുറിച്ചു മാറ്റുന്നതിനെ തുടര്‍ന്നാണ്‌ പകരം മരങ്ങള്‍ നടുന്നത്. പരിസ്ഥിതി പ്രവർത്തകൻ അലി ഫരീദി, ഒരുമനയൂരിന്റെ കവി ഉണ്ണി ചാഴിയാട്ടിരി, മുറിച്ചു മാറ്റുന്ന മരത്തിന്റെ സമീപവാസിയായ സഫിൻ ഉസ്മാൻ, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ, പ്രവർത്തകരായ ഷിഹാബ് ഒരുമനയൂർ, സുനിൽകുമാർ, യൂനസ് ബിൻ അലി എന്നിവർ നേതൃത്വം നൽകി.