mehandi new

രാഘവേട്ടന്റെ ചായക്ക് സൌഹൃദത്തിന്റെ കടുപ്പം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: രാഘവേട്ടന്റെ ചായപ്പീടിക സുവര്‍ണജൂബിലി ആഘോഷിച്ചു. എസ്.എസ്.എഫ്. സൗഹൃദകാല കാമ്പയിന്റെ ഭാഗമായി ഈ ചായക്കടയില്‍ സൗഹൃദച്ചായ നടത്തിയാണ് അമ്പത് വര്‍ഷം പിന്നിട്ട ചായക്കടയുടെ ആഘോഷപരിപാടികള്‍ നടത്തിയത്. ദേശീയപാത പതിനേഴില്‍ എടക്കഴിയൂര്‍ അതിര്‍ത്തിയിലാണ് ഏവരുടെയും കൂട്ടായ്മയുടെ കേന്ദ്രമായ മത്രംകോട്ട് രാഘവേട്ടന്റെ ചായപ്പീടിക.
സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട നിരവധിപേര്‍ പങ്കെടുത്ത പരിപാടി പഴയതലമുറയുടെ ഒരു ഓര്‍മപുതുക്കല്‍ കൂടിയായി. ആബിദ് അഹ്‌സനി മണ്ണാര്‍ക്കാട്, അതിര്‍ത്തിയില്‍ പതിറ്റാണ്ടുകളായി ചികിത്സ നടത്തിവരുന്ന സോമസുന്ദരന്‍ വൈദ്യര്‍ക്ക് ചായ നല്‍കി ഉദ്ഘാടനം ചെയ്തു.
നാട്ടിലെ കാരണവന്മാരായ മത്രംകോട്ട് അറുമുഖന്‍, മണി വൈദ്യര്‍, ചക്കുണ്ണി, അഹമ്മദ് സാഹിബ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇതുവരെയും പേരിടാതിരുന്ന രാഘവേട്ടന്റെ ചായക്കടയ്ക്ക് ‘രാഘവേട്ടന്റെ സൗഹൃദച്ചായ’ എന്ന് ചടങ്ങില്‍ നാമകരണം ചെയ്തു.
എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ജാഫര്‍ പേരിടല്‍ കര്‍മ്മം നിര്‍വഹിച്ചു. സിറാജുദ്ദീന്‍ സഖാഫി ആമുഖപ്രഭാഷണം നടത്തി. വി. സിദ്ധീഖ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എ.എല്‍. ജോസഫ്, രാഘവേട്ടന്റെ മകന്‍ രാജു, വിജയന്‍ വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു. അശറഫ് സ്വാഗതവും ശറഫുദ്ദീന്‍ മുസ്ലിയാര്‍ നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.