mehandi banner desktop
Chavakkad online

രാജ സീനിയർ സെക്കൻഡറി  സ്കൂൾ ആർട്സ് ഫെസ്റ്റ് ‘രാജ്മഞ്ജരി’ ആഘോഷിച്ചു

Ft

Jan oushadi

ചാവക്കാട്: രാജ സീനിയർ സെക്കൻഡറി  സ്കൂൾ ആർട്സ് ഫെസ്റ്റ് ‘രാജ്മഞ്ജരി’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ റഷീദ് പാറക്കൽ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ  കെ എ ഷമീം ബാവ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് ഗേൾ മറിയം ഫാരീസ് നാലകത്ത് സ്വാഗതം ആശംസിച്ചു. സ്കൂൾ ക്വയർ അവതരിപ്പിച്ച പ്രാർത്ഥനയോടെയും സ്വാഗത നൃത്തത്തോടെയുമാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ആർട്ട് അധ്യാപകനായ രതീഷ് ബാബുവിന്റെ സംഗീത വിരുന്നും നടന്നു.
കലോത്സവത്തോടനുബന്ധിച്ച് നടത്തിയ ലോഗോ മത്സരത്തിൽ  വിജയികളായ ദുഅസുന്ദസ്, നൈന ഹാഷിം എന്നീ വിദ്യാർത്ഥിനികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ  നിർവ്വഹിച്ചു. സ്കൂൾ മാനേജർ ടി മധുസൂദനൻ ആശംസകൾ നേർന്നു. അസിസ്റ്റന്റ് ഹെഡ് ഗേൾ എ സി ദിയ നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. റിദ ഫാത്തിമ ജൗഹർ ആങ്കറിംഗ് നിർവഹിച്ചു.

Comments are closed.