mehandi banner desktop
Chavakkad online

രാജീവ്‌ ഗാന്ധി ജന്മദിനം ദേശീയ സദ്ഭാവനാ ദിനമായി ആചരിച്ചു

Ft

ചാവക്കാട് : രാജീവ്‌ ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 ദേശീയ സദ്ഭാവനാ ദിനമായി ആചരിച്ചു. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ്‌ ഗാന്ധി 80-ാം ജന്മദിന പരിപാടികൾ മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്തു അധ്യക്ഷത വഹിച്ചു.  കെ വി സത്താർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ പക്കർ സി പുന്ന,  ശിവദാസൻ എം എസ്‌,  ലാസർ മാഷ്,  പാലിയത്ത്‌ ശിവൻ,  ജലീൽ ഹംസ കാട്ടത്തറ തുടങ്ങിയവർ പങ്കെടുത്തു.

Jan oushadi

Comments are closed.